Monday, November 11, 2024

ഞാൻ

കാലത്തിന്റെ 
കറുത്ത പ്രതലത്തിൽ 
ഉരഞ്  തീരുമ്പോഴും 
ഒന്നുമല്ലാതാകുന്ന 
ആ  നിമിഷം വരെ,
എന്നെ 
അടയാളപ്പെടുത്തുന്നുണ്ട്  ഞാൻ....!!!

Monday, June 24, 2024

Monday, December 27, 2021

മൈലാഞ്ചി

എന്റെ ഖബറിന് മുകളിലെ മൈലാഞ്ചി ചെടിയിലെ മൈലാഞ്ചിയെടുത്തു നീയെന്റെ മീസാൻ കല്ലിൽ ഒരു കവിതയെഴുതണം...

എന്റെ മൗനം വികലമാക്കിയ ഒരു യുഗത്തിന്റെ ഓർമ്മകളെന്റെ ഹൃദയത്തിൽ കോറിയ അവസാനത്തെ കവിത...

Thursday, August 6, 2020

എന്റെ ആത്മാവു വേർപിരിയുമ്പോൾ ഞാനറിഞ്ഞു..

നിന്റെ കണ്ണിൽ ഞാൻ കണ്ടതെന്നൊടുള്ള സ്നേഹമായിരുന്നില്ല ...

നിനക്കൊരിരയെ കിട്ടിയ സന്തോഷമായിരുന്നു ...


Tuesday, August 4, 2020

Thursday, April 16, 2020

മനസ്സിലെ കഥകൾ ഇന്നലെ പെയ്ത കർക്കിട മഴയിലലിഞ്ഞു ചേർന്നിരിക്കുന്നു .... കൂടെ ഞാനും

ഇനി നിങ്ങളോടു പറയാനെന്റെ പക്കലൊന്നുമില്ല... 

ഇനിയൊരു പെരുതുള്ളിയായി കടലിൽ ചേരണം.... 

കടലൊരു സാമാധിയാണു .. സ്വസ്ഥമായൊരു സമാധി ..

Saturday, July 6, 2019

ഈ വെട്ടം മാറി ഇരുളു നിറയുമ്പോൾ നീയറിയും എന്നിലെ കനലിന്റെ ആഴം ..

മരണത്തിന്റെ നിഴൽ കാലിൽ തൊടുന്ന നിമിഷം നീയറിയും എന്റെ ഉള്ളം കയ്യിൽ നിന്നും നീ നിരാകരിച്ച ജലരുചി ..

Saturday, June 29, 2019

ഈ മണലിൽ ഞാനനുഗമിക്കുന്ന പാദങ്ങൾ വെറും അടയാളമല്ല..

മുന്നേ നടന്നവർ തീർത്ത ചരിത്രമാണു..

അപൂർണ്ണമായ ആഗ്രഹങ്ങളുടെ ബാക്കി പത്രം ...

ചുവന്ന സ്വപ്നങ്ങൾ

എരിഞടങ്ങിയ വികല സ്വപ്നങ്ങളുടെ ചാരംകൊണ്ടു വരച്ചു തീർന്ന കോലമാണു ഞാൻ  ..
വിധിയെന്ന കഴുകന്റെ വന്യമായ ചിറകടിയിൽ മായാതെ പിടിച്ചു നിൽക്കുന്ന കോലം ..
പ്രതീക്ഷകൾകൊണ്ടതിർത്തി തീർത്ത വലയത്തിൽ ഇന്നും ........

Thursday, January 10, 2019

നിനക്കെന്റെ നിഴലിനെ അനുഗമിക്കാം ..

ഞാൻ ബലികൊടുത്ത എന്റെ മൗനങ്ങൾ നിനക്കുവേണ്ടി വഴികാട്ടും

എന്റെ പ്രതീക്ഷയുടെ വെളിച്ചം ഇരുട്ടിനെ ഇല്ലാതാക്കും

നിന്റെ സഞ്ചാര പദം എളുപ്പമാകുമ്പോൾ നീയറിയും ഞാൻ നിന്റെ ഉടയോനാണെന്നു ...