Friday, October 15, 2010

നീ

കഴിഞ്ഞു പോയ ഉദയാസ്തമയങ്ങളും തണുത്ത നിലാവുകളും വെറും ഓര്‍മ്മകള്‍ മാത്രം...

കരിയിലകള്‍ വീണു പടര്‍ന്ന കാവിന്റെ നട വഴിയില്‍ നിന്റെ പാദസ്വരം ഇന്നും എനിക്കു കേള്‍ക്കാം..

പ്രഭാത കിരണങ്ങള്‍ വീണ ഇടനാഴിയില്‍ നിന്റെ പുഞ്ചിരിക്കു പകരം ഇപ്പോള്‍ ഇരുട്ടു മാത്രം..

തുളസിത്തറയില്‍ കാലത്തിന്റെ കണ്ണീരൊലിച്ച മങ്ങിയ പാടുകള്‍ ...

ഇന്നു ഞാനനുഭവിക്കുന്ന ഏകാന്തതയില്‍ നിന്നും നിന്നെ ഞാന്‍ മനസിലാക്കുന്നു...