Friday, December 23, 2016

ഇന്നലെകൾ

ഞാനെന്നോ കണ്ടുമറന്നൊരു പകൽക്കിനാവാണു നീ ...

അരങ്ങിലാടിത്തീർന്ന കഥ പോലെ ...

ഇന്നലെകളിൽ പെയ്തൊഴിഞ്ഞ മഴ പോലെ ...

ജീവനില്ലാത്ത നിഴൽ ചിത്രം പോലെ ...

മനസ്സിനുള്ളിലടക്കം ചെയ്‌തൊരോർമ്മ മാത്രമാണു നീ ...

Saturday, December 10, 2016

അ .. അമ്മ

ശൈശവത്തിൽ അവളെന്റെ പരിചാരികയായിരുന്നു
ബാല്യത്തിൽ അവളെന്റെ കളിക്കൂട്ടുകാരിയായിരുന്നു ...
അധ്യയന നാളുകളിൽ അവളെന്റെ ഗുരുവായിരുന്നു ...
രോഗപീഡ കാലങ്ങളിൽ അവളെന്റെ ഭിഷ്വഗരിയായിരുന്നു...
തിരിച്ചറിവിന്റെ നാളുകളിൽ അവളെന്റെ വഴികാട്ടിയായിരുന്നു ....
സന്തോഷങ്ങളിലും സന്താപങ്ങളിലും അവളെന്റെ ഉറ്റമിത്രമായിരുന്നു ...
അതേ... എല്ലാറ്റിലുമുപരി അവളെന്റെ അമ്മയായിരുന്നു

ഗൃഹാതുരത്ത്വം

ഇടവഴിയിലെ ചെമ്മൺ പുതഞ്ഞ കരിയിലകൾ താണ്ടുമ്പോൾ...

മുളങ്കാട്ടിലെ തണലിൽ കൂട്ടുകാരുമൊത്തു കളിക്കുമ്പോൾ...

കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ വേനലവധികളാടിത്തിമിർക്കുമ്പോൾ...

സായാഹ്നങ്ങളിൽ നീല ജലാശയത്തിലേക്കു മുങ്ങാങ്കുഴിയിടുമ്പോൾ...

വീട്ടിൽ വൈകിയെത്തിയതിന്റെ വഴക്കു കേൾക്കുമ്പോൾ ...

ഇടവപ്പാതികൾ നനഞ്ഞാർമ്മാദിക്കുമ്പോൾ ...

ഇതെല്ലാമൊരിക്കൽ വെറുമൊരോർമ്മയിൽ ചുരുങ്ങുമെന്നതറിയില്ലായിരുന്നു ......

സത്യം

ഈ നിമിഷം മാത്രമാണു സത്യം .. അടുത്തതെന്നതു വെറുമൊരു വിശ്വാസം മാത്രം ..