എന്റെ തലയോട്ടിക്കുള്ളിൽ ഒരു സഞ്ചയനം നടക്കുകയാണ്...
തീ പിടിച്ച ചിന്തയാൽ എരിഞ്ഞടങ്ങിയ ഒരു പിടി ഓർമ്മകളുടെ സഞ്ചയനം ...
നീയാണു ഞാൻ .
ഞാൻ തന്നെ നീ.
നിറക്കൂട്ടുകളുടെ അവസാനിക്കാത്ത വസന്തമാണിവിടെ.
ചുട്ടുപൊള്ളുന്ന ഈ വേനലും ഒരു കവിതയാണ് .
മനസ്സിൽ പെയ്തിറങ്ങുന്ന കവിത
ഇതെന്റെയുള്ളിലെ അണയാത്ത കനൽ...
തലയില്ലാതെ ചിതറിപ്പോയ ചില സ്വപ്നങ്ങളുടെ ചായം...
കൊടുത്ത വേദനകൾക്കു കാലം കരുതിയ പ്രതികാരം .
ഈ വേനലിലുരുകിയതെന്റെ കാമ ക്രോധ മോഹങ്ങളായിരുന്നു ...
എനിക്കിനിയൊരു മേഘമായാകാശത്തു മേഞ്ഞു നടക്കണം ...
അടുത്ത വർഷക്കാലത്തെനിക്കു മഴയയായീമണ്ണിൽ ലയിക്കണം ...
പിന്നെയൊരു മരമായി വളരണം ...
നല്ല ഫലമുള്ളൊരു വന്മരം ...
കിളികൾക്കു കൂടു കൂട്ടുവാൻ ...
മനുഷ്യനു തണൽ കൊടുക്കാൻ ...
പിന്നീടു കടപുഴകിവീണീമണ്ണിലലിഞ്ഞു ചേരണം ...
വീണ്ടുമൊരു പുനർജന്മത്തിനായി ..