"ദേവാംഗനകള്‍ കാവല്‍ നിന്ന ദാരുശില്പമേ... നിന്റെ മുക്ത സൗന്ദര്യമിന്നെവിടേ ...."
എന്റെ തലയോട്ടിക്കുള്ളിൽ ഒരു സഞ്ചയനം നടക്കുകയാണ്...
തീ പിടിച്ച ചിന്തയാൽ എരിഞ്ഞടങ്ങിയ ഒരു പിടി ഓർമ്മകളുടെ സഞ്ചയനം ...
അന്ധനല്ല ഞാൻ ... എന്റെ കണ്ണിലെ വെളിച്ചത്തെ ഹൃദയത്തിലേക്കാവാഹിച്ചതാണു ഞാൻ ...
മരണം തന്ന വരം....
എന്റെ അശുദ്ധ രക്തം ചുവപ്പിച്ച മണലിൽ പൊതിഞ്ഞ മൂന്നു വസന്തങ്ങൾ ...