Saturday, November 13, 2010

സ്നേഹത്തിന്റെ പാലാഴി





ഞാന്‍ നിനക്കു തന്നതെന്റെ ജീവന്റെ പാതിയായിരുന്നു ..
എന്റെ പ്രാണന്‍ കടെഞ്ഞെടുത്ത മുലപ്പാല്‍ ..
ഞാന്‍ ദൈവത്തിനു മുന്നില്‍ നിക്കായൊഴുക്കിയതു കണ്ണീര്‍ പ്രവാഹങ്ങളായിരുന്നു ...
നിറ വയറും നിദ്രാവിഹീനവുമായ നോവുന്ന രാവുകള്‍ ...
മുപ്പത്തിയാറു വാരങ്ങള്‍ എന്റെ ഗര്‍ഭ പാത്രത്തില്‍ നിനക്കു ഞാന്‍ നല്‍കിയതെന്റെ ജീവ വായു .
ഞാനെന്ന സത്യം സ്ത്രീയായും അമ്മയായും നിനക്കു തന്നതു സ്നേഹം മാത്രം ...
ഇതു സ്ത്രീയായ ഞാന്‍ അമ്മയായ എന്നോടും മകനായ നിന്നോടും ചെയ്യേണ്ട കടമ ...
ദൈവം എനിക്കു നല്‍കിയ അനുഗ്രഹം കാലം എനിക്കു നല്‍കിയ ഉത്തരവാതിത്ത്വം ..
അതെ... ഇത് മാതൃത്വത്തിന്റെ നീതി ശാസ്ത്രം ....

കാലം മാറി കൂടെ നീയും ... പക്ഷെ എനിക്കു നീ പകരം നല്കിയതെന്ത് ? ഒരു പിടി വേദനകളല്ലാതെ ..

1 comment: