Thursday, December 8, 2011

ഇന്നലെ വരെ ...





എന്റെ കാത്തിരിപ്പുകള്‍ ഇവിടെ അവസാനിക്കുന്നില്ല ....

മാറി മറിയുന്ന വെളിച്ചവും നിഴലുകളും എനിക്ക് കൂട്ടിനുണ്ടായിരുന്നു ഇന്നലെ വരെ..

അമാവാസികളും കറുത്ത വാവുകളും എന്നോടു കൂട്ടു കൂടി ഇന്നലെ വരെ..

ശൈത്യവും വസന്തവും മാറി മാറി എന്നെ ആശ്ലേശിച്ചിരുന്നു ഇന്നലെ വരെ ...

ഇന്നെന്റെ ചിന്തകളും സ്വപ്നങ്ങളും എനിക്കന്യമാണു ..

കരളില്‍ നിന്നും വീണു പരന്ന രക്തച്ചായം അതിനെ മായ്ച്ചു കളഞ്ഞിരിക്കുന്നു...

രക്തം പുരണ്ട വാക്കുകളും ഓര്‍മ്മകളും ഇവിടെ അവസാനിക്കുന്നു .. 

കൂടെ ഒരു ഏകാന്ത ജീവിതവും ...

ഇനി നിനക്കായി കാത്തിരിക്കാന്‍ ഇവിടെ ഒരു ജന്മമില്ല ...

ഇന്നലെകളില്‍ നിന്നും അതു വെറുമൊരു ഓര്‍മ്മയായി മാറിയിരിക്കുന്നു ...

ഇവിടെ ബാക്കിയുള്ളതു നിലത്തിറ്റു വീണ കുറച്ചു കണ്ണീര്‍ പാടുകള്‍ മാത്രം ..

ഒരു മകന്റെ കടമകള്‍ മറന്ന മകനു വേണ്ടി അമ്മ ബാക്കി വെച്ചു പോയ വേദനിക്കുന്ന പാടുകള്‍ ...

7 comments: